സ്കൂട്ടറിൽ അര ലിറ്ററിന്റെ 8 മദ്യക്കുപ്പികൾ, പൊലീസിനെക്കണ്ട് കടന്നു കളയാൻ ശ്രമം; ഒടുവില്‍ പ്രതി പിടിയിൽ

Published : Jan 29, 2025, 08:34 AM IST
സ്കൂട്ടറിൽ അര ലിറ്ററിന്റെ 8 മദ്യക്കുപ്പികൾ, പൊലീസിനെക്കണ്ട് കടന്നു കളയാൻ ശ്രമം; ഒടുവില്‍ പ്രതി പിടിയിൽ

Synopsis

തൈക്കൽ ചമ്പക്കാട് റോഡിൽ പട്ടാണിശ്ശേരി കോളനിക്ക് സമീപത്തു വച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പിടി കൂടിയത്. അര ലിറ്ററിന്റെ 8 മദ്യക്കുപ്പികളാണ് കണ്ടെത്തിയത്.

ചേർത്തല: അനധികൃത വില്പനയ്ക്ക് എത്തിച്ച ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവിനെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ പുതുവൽ പൂവള്ളിയിൽ പി ആർ രാജീവ് (45) ആണ് അറസ്റ്റിലായത്. തൈക്കൽ ചമ്പക്കാട് റോഡിൽ പട്ടാണിശ്ശേരി കോളനിക്ക് സമീപത്തു വച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പിടി കൂടിയത്. അര ലിറ്ററിന്റെ 8 മദ്യക്കുപ്പികളാണ് കണ്ടെത്തിയത്.

പൊലീസ് വാഹനം കണ്ട് കടന്നു കളയാൻ ശ്രമിച്ചെങ്കിലും രാജീവിനെ പിടികൂടുകയായിരുന്നു. പൊലീസ് പരിശോധനയിൽ ഇയാളുടെ സ്കൂട്ടറിൽ സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ വില്ലനയ്ക്കായി കൊണ്ടു വന്നതാണെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ലൈസൻസോ വ്യക്തമായ രേഖകളോ ഇല്ലാതെ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും വിൽപ്പനയ്ക്കായി കൊണ്ടുവന്നതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധു, സബ് ഇൻസ്പെക്ടർ ഡി സജീവ് കുമാർ, എസ്ഐ ഗോപൻ, ജൂഡ് ബെനഡിക്ട്, എ എസ്ഐ ശശികുമാർ, സിവിൽ പൊലീസ് ഓഫിസര്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരി ഗുരുതരാവസ്ഥയിൽ; കഴുത്തിൽ കയർ മുറുകിയ നിലയിൽ, ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ

കെഎസ്‍യു- എസ്എഫ്ഐ സംഘർഷം തലസ്ഥാനത്തേക്കും; മാർ ഇവാനിയോസ് കോളജിലെ കെഎസ്‍യു കൊടിമരം തകർത്തതായി പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി