
തിരുവനന്തപുരം: തൃശൂരിൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. തൃശൂർ കേരളവർമ്മ കോളെജിൽ കെഎസ്‌യുവിന്‍റെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കെഎസ്‌യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ശേഷമാണ് കൊടി തോരണങ്ങൾ കത്തിച്ചത്. കേരളവർമ്മയിൽ ഇനി കെഎസ്‌യു ഇല്ലെന്നും പ്രസംഗത്തിൽ എസ്എഫ്ഐ പറഞ്ഞു. പിന്നാലെയാണ് തലസ്ഥാനത്തും കൊടിമരം തകർത്തിരിക്കുന്നത്. അതേസമയം, മാർ ഇവാനിയോസ് ക്യാംപസിൽ എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികളായ വിദ്യാർഥികൾ പറയുന്നു.
അതേസമയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി സോൺ കലോത്സവ നഗരിയിൽ എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു. തൃശൂർ മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനായി വിവിധ ക്യാമ്പസുകളിൽ നിന്ന് എത്തിയിട്ടുള്ള വിദ്യാർത്ഥികളെ കെഎസ്‌യു -എംഎസ്എഫ് സംഘവും സംഘാടകരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കേരളവർമ്മ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മത്സരാർത്ഥികളും ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റു ചികിത്സയിൽ തുടരുകയാണ്.
"കലോത്സവവേദികൾ കലാപഭൂമിയാക്കി സർഗാത്മക പ്രവർത്തനങ്ങളെ ചോരയിൽ മുക്കുകയാണ് കെഎസ്‌യു. അക്രമം തുടർന്നാൽ വിദ്യാർഥികളെ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും. കെഎസ്‌യു തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുകയാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധിക്കുകയാണ്." ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
വ്യക്തിവൈരാഗ്യം, സ്വന്തം മകന്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചു; ഒന്നാം പ്രതി അച്ഛന്റെ കൂട്ടാളി പിടിയിൽ
ഭാവവ്യത്യാസമില്ലാതെ ചെന്താമര; പെട്ടെന്നുള്ള പ്രകോപനം സുധാകരനെ കൊല്ലാൻ കാരണമെന്ന് ചെന്താമരയുടെ മൊഴി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam