വിഴിഞ്ഞത്ത് വീട്ടുമുറ്റത്ത് നിന്നവരെയും, വഴിയിലൂടെ നടന്നു പോയവരെയും ആക്രമിച്ചു; കണ്ടെത്തി കൊന്ന് നാട്ടുകാർ, തെരുവ് നായ ആക്രമണത്തിൽ 8 പേർക്ക് പരിക്ക്

Published : Jan 14, 2026, 08:24 AM IST
Stray Dog Attack

Synopsis

തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ വീട്ടുമുറ്റത്തും വഴിയിലും നിന്നവരെയാണ് ആക്രമിച്ചത്. നാട്ടുകാർ പിന്നീട് നായയെ പിടികൂടി അടിച്ചു കൊന്നു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തിൽ കുട്ടികളടക്കം എട്ടുപേർക്ക് പരുക്ക്. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്. കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മത്സ്യത്തൊഴിലാളികളായ മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.

കല്ലുവെട്ടാൻകുഴിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്. പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡിൽ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ബസിന്റെ കണക്ക് പറഞ്ഞ് അ​ങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞപ്പോൾ ആർക്കും വേണ്ട, ഉദ്ദേശ്യം മറ്റൊന്നായിരുന്നു'; ഇലക്ട്രിക് ബസ് വിവാദത്തില്‍ ഗണേഷ് കുമാര്‍
മദ്യലഹരിയിൽ കത്തിയെ ചൊല്ലി തർക്കം, പനക്കുല ചെത്തുന്ന കത്തികൊണ്ട് യുവാവിനെ കൊലപ്പെടുത്തി, പ്രതി ഒളിവിൽ