ബർത്ത് ഡേ ​ഗിഫ്റ്റ് കളിപ്പാട്ടമായി നൽകി, പിന്നെ കേൾക്കുന്നത് ജന​ഗണമന...; അകക്കണ്ണാൽ വിസ്മയം തീർത്ത് വൈ​ഗ

Published : Jun 12, 2024, 02:40 PM ISTUpdated : Jun 12, 2024, 02:43 PM IST
ബർത്ത് ഡേ ​ഗിഫ്റ്റ് കളിപ്പാട്ടമായി നൽകി, പിന്നെ കേൾക്കുന്നത് ജന​ഗണമന...; അകക്കണ്ണാൽ വിസ്മയം തീർത്ത് വൈ​ഗ

Synopsis

ഏതാനും ദിവസങ്ങൾക്കകം ആ കുരുന്ന് കരങ്ങളിലൂടെ കീബോർഡിൽ നിന്നും പുറത്തേക്ക് വന്നത് ദേശീയഗാനമായ ജനഗണമനയായിരുന്നു.

തിരുവനന്തപുരം: സംഗീതം പഠിക്കാത്ത മൂന്നാം ക്ലാസുകാരി അകക്കണ്ണിന്റെ വെളിച്ചത്തിൽ കീബോർഡിൽ വിസ്മയം തീർക്കുന്നു.  തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ കൊടു മൂലമേലേ നടവീട്ടിൽ പ്രവീണിൻ്റെയും രമ്യയുടെയും ഏക മകൾ വൈഗ(8) ആണ് കാഴ്ചപരിമിതികൾ മറികടന്ന് കീബോർഡിൽ വിസ്മയം വിരിയിക്കുന്നത്. സംഗീതം പഠിക്കാത്ത വൈഗയുടെ കഴിവ് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ആദ്യ ജന്മദിന സമ്മാനമായി ലഭിച്ച കളിപ്പാട്ട കീബോർഡ് സൂക്ഷിച്ച് വച്ച രക്ഷിതാക്കൾ നാലാം വയസിൽ വൈഗയ്ക്ക് കളിപ്പാട്ടമായി നൽകുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്കകം ആ കുരുന്ന് കരങ്ങളിലൂടെ കീബോർഡിൽ നിന്നും പുറത്തേക്ക് വന്നത് ദേശീയഗാനമായ ജനഗണമനയായിരുന്നു. മൊബൈലിലൂടെ സംഗീതം കേൾപ്പിച്ചു കൊടുക്കുമായിരുന്നു. വീട്ടിലാർക്കും സംഗീതവുമായി യാതൊരു ബന്ധവുമില്ലന്നും വീട്ടുകാർക്കാർക്കും കീബോർഡ് വായിക്കാനറിയില്ലന്നും മാതാവ് രമ്യ പറഞ്ഞു. രണ്ടാം ക്ലാസിനിടയ്ക്ക് നിരവധി വേദികളിൽ തൻ്റെ കഴിവ് തെളിയിക്കാൻ വൈഗക്ക് അവസരം കിട്ടി. ഈ കഴിവ് തിരിച്ചറിഞ്ഞ വീട്ടുകാർ വലിയ കീബോർഡ് വാങ്ങി നൽകി ഒരധ്യാപകനെ കണ്ടെത്തി പരിശീലനം നൽകിയെങ്കിലും കുറച്ചു നാൾക്കു ശേഷം നിർത്തി.

Read More... ഫിജിയിലെ നാവികസേനയ്ക്ക് അപമാനം, കന്നിയാത്രയിൽ തകരാറിലായി പട്രോളിംഗ് കപ്പൽ, എൻജിൻ റൂമിലടക്കം വെള്ളം കയറി

കാഴ്ചയില്ലെങ്കിലും സംഗീത ഉപകരണത്തിൻ്റെ ശബ്ദ നിയന്ത്രണം ഉൾപ്പെടെയുള്ള എല്ലാം നിയന്ത്രിക്കാനറിയാം. നെല്ലിവിള ഗവ. എൽ.പി. സ്കൂളിലെ മൂന്നാ ക്ലാസിൽ പഠിക്കുകയാണ് വൈഗ. ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നു. നിരവധി സ്ഥലങ്ങളിൽ ചികിത്സ നടത്തിയെങ്കിലും ഞരമ്പ് സംബന്ധമായ തകരാർ കാരണം 10 വയസ് കഴിഞ്ഞാലേ ശസ്ത്രക്രിയയെക്കുറിച്ച് പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രവീൺ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ
സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും