ആലപ്പുഴയില്‍ അഞ്ചുവര്‍ഷംകൊണ്ട് 80ഓളം മോഷണം; പ്രതിയുമായി പൊലീസ് തെളിവെടുപ്പു നടത്തി

Published : Aug 23, 2020, 05:26 PM IST
ആലപ്പുഴയില്‍ അഞ്ചുവര്‍ഷംകൊണ്ട് 80ഓളം മോഷണം; പ്രതിയുമായി പൊലീസ് തെളിവെടുപ്പു നടത്തി

Synopsis

അഞ്ചുവര്‍ഷം കൊണ്ട് കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി  ഏകദേശം എണ്‍പതോളം മോഷണങ്ങള്‍ ആണ് ഇയാള്‍ നടത്തിയത്.  

ആലപ്പുഴ: കുമാരപുരം കരുവാറ്റ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി 2015 മുതല്‍ മോഷണം നടത്തി പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താമല്ലാക്കല്‍ കെ.വി ജെട്ടി മാണിക്കോത്ത് അജിത്ത് തോമസ്(43) ആയി ഹരിപ്പാട് സി ഐ ആര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കരുവാറ്റ പഞ്ചായത്തിലെ മോഷണം നടന്ന നാലു വീടുകളില്‍ ആണ്  പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘം പോയത്.

ഈ വീടുകളില്‍ നിന്ന് ഏകദേശം 15 പവനോളം സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇരുപത്തിനാലാം തീയതി വരെയാണ് പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി  ഏകദേശം എണ്‍പതോളം മോഷണങ്ങള്‍ ആണ് ഇയാള്‍ നടത്തിയത്. എറണാകുളത്ത് താമസമാക്കിയ ഇയാള്‍ രാത്രിയില്‍ ബൈക്കില്‍ കുമാരപുരത്ത് എത്തുകയും കാല്‍നടയായി പല സ്ഥലങ്ങളിലും മോഷണം നടത്തി രാത്രി തന്നെ തിരികെ പോകുകയുമാണ് പതിവ്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിൽ വൈരാഗ്യം, പ്രായപൂര്‍ത്തി ആവാത്ത കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; മാനന്തവാടിയിൽ യുവാവ് പിടിയില്‍
ഓണം ചിരിച്ച് തകർക്കാം, പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു