അജ്ഞാത ജീവിയുടെ കടിയേറ്റ് കോഴികൾ ചത്തു, ഏറെയും മുട്ടയിടുന്നവ

Published : Jan 25, 2024, 12:15 PM IST
അജ്ഞാത ജീവിയുടെ കടിയേറ്റ്  കോഴികൾ ചത്തു, ഏറെയും മുട്ടയിടുന്നവ

Synopsis

ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച 20 ഇടത്തരം കോഴികളും കൂട്ടത്തിൽ ഉണ്ടായിരുന്നു.

ചാരുംമൂട്: അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികൾ ചത്തു. താമരക്കുളം പച്ചക്കാട് ചിത്തിര നിവാസിൽ വിധവയായ ജഗദമ്മയുടെ കോഴികളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലിലായിരുന്നു കൂട്ടിലടച്ചിരുന്ന കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നത്. മുട്ടയിട്ട് തുടങ്ങിയ കോഴികളായിരുന്നു ഏറെയും. ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച 20 ഇടത്തരം കോഴികളും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവിടെ രണ്ട് ദിവസം മുമ്പ് പകൽ മൂന്ന് ആടുകളെ പട്ടികൾ കടിച്ചുകൊന്നിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു