
കണ്ണൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറിൽ നിന്നാണ് 44 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസിദ്ധ ക്രമിനൽ റിപ്പർ സുരേന്ദ്രൻ പിടിയിലായി
സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസിദ്ധ ക്രമിനൽ റിപ്പർ സുരേന്ദ്രൻ പിടിയിലായി. പാലക്കാട് ആലത്തൂരിലെ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച് ഓടുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു.
രാവിലെയാണ് സംഭവം. ആലത്തൂരിൽ താമസിക്കുന്ന 60 വയസുള്ള നിർമലയുടെ വീട്ടിലാണ് സുരേന്ദ്രൻ കയറിയത്. ഇന്നലെ രാത്രി മുതൽ വീടിന്റെ പരിസരത്ത് സുരേന്ദ്രൻ ഒളിച്ചിരുന്നു. രാവിലെ നിർമ്മലയുടെ ഭർത്താവ് വീട്ടിൽ നിന്നു പുറത്തു പോയി.
ഇതിനു ശേഷം നിർമല വീടിന് വെളിയിൽ വന്ന സമയം അവരെ തള്ളി താഴെയിട്ടു. കഴുത്തിലുണ്ടായിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടികൂടി ആലത്തൂർ പൊലീസിൽ ഏൽപ്പിച്ചു.
പരുക്കേറ്റ നിർമ്മലയെ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2007 ൽ തൃശൂർ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവൻ കവർന്ന കേസിലടക്കം ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതി പിൻതുടരുന്നതിനാലാണ് ഇയാൾക്ക് റിപ്പർ സുരേന്ദ്രൻ എന്ന വിളിപ്പേര് വന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam