
കോഴിക്കോട് : ക്രമക്കേടുകളും, അതേ തുടർന്നുള്ള വിവാദങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസമായി കോഴിക്കോട് കോർപറേഷനിൽ തളംകെട്ടിനിൽക്കുന്നത്. അതിനിടെ മനസ്സിന് കുളിർമയേകുന്ന ചല കാഴ്ചകൾ കൂടി കോർപറേഷൻ ഓഫീസിന് ഉള്ളിൽ പൂർത്തിയാവുകയാണ്. പത്തോളം ചിത്രകാരന്മാർ ചേർന്നൊരുക്കുന്ന വേറിട്ടൊരു ചുമർചിത്രം.
മധുരമൂറുന്ന മിഠായി തെരുവും കടല കൊറിച്ച്, കഥ പറഞ്ഞിരിക്കുന്ന കടൽ തീരവും കച്ചവട കേന്ദ്രമായ വലിയങ്ങാടിയും താമരശ്ശേരി ചുരത്തിന് താഴെ, കോഴിക്കോടൻ പെരുമ വാനോളം ഉയർത്തിയ ബേപ്പൂർ സുൽത്താനും ബാബൂക്കയും പൊറ്റക്കാടും ഇങ്ങനെ കോഴിക്കോടിന്‍റെ തിളക്കമുള്ള അടയാളങ്ങൾ വരകളിൽ കോറിയിടുകയാണ് ഒരുകൂട്ടം കലാകാരന്മാർ.
കോർപറേഷൻ ഓഫീസ് നവീകരണത്തിന്‍റെ ഭാഗമായാണ് ചുമരിലെ വരക്കൂട്ട്. സമരവേലിയേറ്റങ്ങൾക്കിടയിലും ചിത്രങ്ങൾ കണ്ട്, പലരും അഭിപ്രായം പറയുന്നതിന്‍റെ സന്തോഷം കലാകാരന്മാർക്കുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam