
റാന്നി: പത്തനംതിട്ടയിൽ വയോധിക പേവിഷബാധയേറ്റു മരിച്ചു. റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് എലിക്കുട്ടിയെ വീട്ടിലെ വളർത്തു നായ ആണ് കടിച്ചത്. കുത്തിവെയ്പ്പ് എടുത്തിരുന്നില്ല. രോഗം മൂർച്ഛിച്ചാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും പേവിഷ പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലപ്രദമായില്ല. പേവിഷബാധയുണ്ടായാൽ മനുഷ്യനെപ്പോലെ പട്ടിയ്ക്കും പൂച്ചയ്ക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മരണം നിശ്ചയമാണ്.
മുറിവ് കഴുകി വൃത്തിയാക്കുക
മുറിവ് ഉടൻ തന്നെ ഒഴുകുന്ന പൈപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി കഴുകി വൃത്തിയാക്കുക. ഇത് വൈറസിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും.
ചികിത്സ ഉറപ്പാക്കുക
എത്രയും വേഗം അടുത്തുള്ള സർക്കാർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ എത്തിച്ച് ആന്റി റാബീസ് വാക്സിനും കടിയേറ്റ മുറിവിന് ചുറ്റും നൽകുന്ന ഇമ്മ്യൂണോഗ്ലോബുലിനും സ്വീകരിക്കുക.
വാക്സിൻ ഡോസുകൾ കൃത്യമാക്കുക
ഡോക്ടർ നിർദ്ദേശിക്കുന്ന ദിവസങ്ങളിൽ (0, 3, 7, 28 ദിവസങ്ങളിൽ) വാക്സിൻ ഡോസുകൾ പൂർത്തിയാക്കുക.
ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, മുറിവുള്ള ഭാഗത്ത് വേദനയോ തരിപ്പോ, വെള്ളത്തോടും കാറ്റിനോടും ഭയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam