ഇരുവഴിഞ്ഞി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Dec 09, 2023, 09:39 PM IST
ഇരുവഴിഞ്ഞി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Synopsis

താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഇരുവഴിഞ്ഞി പുഴയിൽ മുങ്ങി മരിച്ചു.  തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) ആണ് മരിച്ചത്.

താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയുടെ മൃതദേഹം കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ : സുനി ഷിന്റോ. സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ.

Read More : 'ഹോട്ടലിന് പിറകിൽ ആഡംബര കാർ, 432 കുപ്പി വ്യാജ മദ്യം, സ്റ്റിക്കറും വ്യാജം'; 'സിനിമാ നടൻ' ഡോക്ടറടക്കം കുടുങ്ങി !

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം