'ഹാജർ ടീച്ചർ, പേര് പുള്ളിമാൻ, ക്സാസ് രണ്ട്'; സ്കൂൾ വിടാൻ നേരം ഓടിക്കയറിയ അതിഥി, അമ്പരന്ന് കുട്ടികൾ !

Published : Dec 09, 2023, 06:26 PM IST
'ഹാജർ ടീച്ചർ, പേര് പുള്ളിമാൻ, ക്സാസ് രണ്ട്'; സ്കൂൾ വിടാൻ നേരം ഓടിക്കയറിയ അതിഥി, അമ്പരന്ന് കുട്ടികൾ !

Synopsis

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം. വൈകിട്ട് 4 മണിയോടെ സമയം സ്കൂൾ കോമ്പൌണ്ടിലേക്ക് ഓടിയെത്തിയ പുളളിമാൻ രണ്ടാം ക്ലാസിലേക്ക് കയറുകയായിരുന്നു.

കൽപ്പറ്റ: സമയം നാല് മണി, സ്കൂള്‍ വിടാനുള്ള നീണ്ട ബെല്ലിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ, ഇതിനിടെ ക്ലാസിലേക്ക് ഓടിക്കയറി ഒരു അതിഥി. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ നേരം ക്ലാസിലെത്തിയ അതിഥിയെ കണ്ട് ടീച്ചറും കുട്ടികളും ആദ്യം അമ്പരന്നു, പിന്നെ കൌതുകം.  ഒരു പുള്ളിമാനാണ് സ്കൂൾ വിടാൻ നേരം ക്ലാസിലേക്ക് ഓടിക്കയറി ഹാജരായത്. വയനാട്‌ ബീനാച്ചി സ്കൂളിലേ രണ്ടാം ക്ലാസിലേക്കാണ്  
പുള്ളിമാൻ ഓടിക്കയറിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം. വൈകിട്ട് 4 മണിയോടെ സമയം സ്കൂൾ കോമ്പൌണ്ടിലേക്ക് ഓടിയെത്തിയ പുളളിമാൻ രണ്ടാം ക്ലാസിലേക്ക് കയറുകയായിരുന്നു. കുട്ടികള്‍ അമ്പരന്ന് ബഹളം വെച്ചതോടെ മാനും പരിഭ്രാന്തിയിലായി. ഈ സമയം കുട്ടികളെ കയറ്റാനായെത്തിയ സ്കൂൾ ബസിലെയും മറ്റ് വാഹനങ്ങളിലേയും  ഡ്രൈവർമാർ മാനിനെ പിടികൂടി സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് സ്കൂളിന് പുറത്തെത്തിച്ച് സ്വതന്ത്രയാക്കി.  പുള്ളിമാൻ സമീപത്തെ വനമേഖലയിൽ നിന്ന് കൂട്ടംതെറ്റി വന്നതാണന്നാണ് നിഗമനം.

വീഡിയോ സ്റ്റോറി

Read More :  'ഉമ്മ ജനലിനടുത്ത് നിൽക്കുന്നത് പലതവണ കണ്ടു, കരച്ചിൽ കേട്ട് ആരും വന്നു നോക്കിയില്ല, മരിക്കട്ടേന്നാ ഓര് പറഞ്ഞത്'
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി