ഓമശ്ശേരിയിലെ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു

Published : May 14, 2026, 07:36 PM IST
Gas

Synopsis

കോഴിക്കോട് ഓമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു. ഗാർഹിക സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് മാറ്റാൻ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കോഴിക്കോട്: അനധികൃത ഗാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവര്‍ത്തിച്ചിരുന്ന ഗാസ് ഫില്ലിങ് കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതിൽ 29 സിലിണ്ടറുകൾ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായാണ് സൂക്ഷിച്ചത്. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്ന് ഗാര്‍ഹികേതര ആവശ്യത്തിനുള്ളവയിലേക്ക് ഗാസ് മാറ്റി നിറക്കാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തു. ഇവ തിരുവമ്പാടിയിലെ ഇന്‍ഡേന്‍ ഗാസ് ഏജന്‍സിക്ക് കൈമാറി. പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കബീര്‍, വിനോദ്, വിഗീഷ്, നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ റോഡ് പണിക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി; മണ്ണിനടിയിൽ നിന്ന് കപ്പലിൻ്റെ നങ്കൂരവും പീരങ്കി പോലുള്ള വസ്തുവും കണ്ടെത്തി
കാമുകനൊപ്പമെത്തിയ ഭാര്യ സഹോദരിയെ ആക്രമിച്ചു, ആറ് വയസുള്ള മകനെ തട്ടിക്കൊണ്ടുപോയെന്നും യുവാവ്; പൊലീസിൽ പരാതി