കോഴിക്കോട് ജില്ലയിൽ 979 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിൽ

Web Desk   | Asianet News
Published : Jul 02, 2020, 09:50 PM ISTUpdated : Jul 02, 2020, 09:52 PM IST
കോഴിക്കോട് ജില്ലയിൽ 979 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിൽ

Synopsis

ജില്ലയില്‍ ഇന്ന് വന്ന 605 പേര്‍ ഉള്‍പ്പെടെ ആകെ 12,223 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 418 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 11,743 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 979 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 18,937 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 49,373 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്നവരില്‍ 59 പേര്‍ ഉള്‍പ്പെടെ 200 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 136 പേര്‍ മെഡിക്കല്‍ കോളേജിലും 64 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 34 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. 

ഇന്ന് 414 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചു. ആകെ 13,636 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,576 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,276 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,060 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 57 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും  5 പേര്‍ കണ്ണൂരിലും രണ്ട് പേര്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. 

ജില്ലയില്‍ ഇന്ന് വന്ന 605 പേര്‍ ഉള്‍പ്പെടെ ആകെ 12,223 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 418 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 11,743 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 140 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 6,485 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 17 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 512 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍ 7,148 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8,203 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം