
കോഴിക്കോട്: കക്കയം കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. തലശേരി പാനൂര്‍ സ്വദേശി മിദ്ലാജ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മിദ്ലാജിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി
അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായാണ് മിദ്ലാജും കുടുംബവും കരിയാത്തുംപാറയിലെത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ സംഘം വെള്ളത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് മണിയോടെ മിദ്ലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നത്.
മൂന്ന് വര്‍ഷത്തിനിടെ പതിമൂന്ന് പേരോളം കരിയാത്തൻപ്പാറയിൽ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെയെല്ലാം ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ സംഘം വെള്ളത്തിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ടൂറിസ്റ്റ് കേന്ദ്രമായ ,കരിയാത്തുംപാറയിലെ പുഴയിൽ കുളിക്കാനിറങ്ങുന്ന, സഞ്ചാരികളുടെ അപകട മരണം തുടർകഥയാവുകയാണ്.
ജലസേചന വകുപ്പിൻ്റെ കീഴിലുള്ള പ്രദേശത്ത് കമ്പിവേലികൾ കൊണ്ട് അടച്ചതിനാൽ, സഞ്ചാരികൾ മറ്റുവഴി കളിലൂടെ പുഴയിൽ,പ്രവേശിക്കുകയും, അപകടത്തിൽ പെടുകയും ചെയ്യുക പതിവാണ്.
ഇത്തരണത്തിൽ ദാരുണ മരണങ്ങൾ ഒഴിവാക്കുവാൻ, കരിയാത്തുംപാറയിൽ ടുറിസം പോലിസ് കൗണ്ടർ സ്ഥാപിക്കാൻ ഡി.ടി.പി.സി യും ,പഞ്ചായത്തും മുൻകൈ എടുക്കണമെന്നും, പ്രദേശികമായി ഗൈഡുകളെ, അടിയന്തര നിയമിക്കണമെന്നുമാണ്, നാട്ടുകാരുടെയും, സഞ്ചാരികളുടെയും ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam