കരിപ്പൂരിൽ വൻ സ്വർണ വേട്ട, കടത്തിയത് 3 കോടി വിലവരുന്ന 5460 ഗ്രാം സ്വർണം! 5 പേർ കസ്റ്റഡിയിൽ 

Published : Sep 25, 2023, 02:16 PM IST
കരിപ്പൂരിൽ വൻ സ്വർണ വേട്ട, കടത്തിയത് 3 കോടി വിലവരുന്ന 5460 ഗ്രാം സ്വർണം! 5 പേർ കസ്റ്റഡിയിൽ 

Synopsis

മറ്റൊരു പ്രതിയായ ലിഗേഷിനെയാണ് നേരത്തെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചത്. 

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 3 കോടിയോളം വില വരുന്ന 5460 ഗ്രാം സ്വർണം പിടിച്ചെടുത്തു. 5 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരാളെ സിഐഎസ്എഫ്  പിടിച്ച് നേരത്തെ കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ലിഗേഷിനെയാണ് നേരത്തെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചത്. 

Asianet News Live | Kerala News

 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു