
പത്തനംതിട്ട: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറിയ യുവതിക്കെതിരെ കേസ് എടുത്തു. തൃശ്ശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്ക്കെതിരെയാണ് കേസെടുത്തത്. യുവതിക്കെതിരെ പള്ളിയോട സേവാസംഘം നൽകിയ പരാതിയിലാണ് നടപടി. അചാരലംഘനം ആരോപിച്ച് ബിജെപിയും പരാതി നൽകിയിരുന്നു.
വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതെന്നും സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുമാണ് സേവാസംഘം പറയുന്നത്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. അതേസമയം നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയതെന്നാണ് പരാതിയിൽ പറയുന്നത്.
പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതിയെന്നും ഇവർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam