കാഞ്ഞങ്ങാട് ദേശീയപാതാ നിർമ്മാണത്തിലെ അപാകതകൾക്കെതിരെ മേഘാ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ വൻ പ്രതിഷേധം. സർവീസ് റോഡ് പൂർത്തിയാക്കാത്തതിലും ജില്ലാ ആശുപത്രി പരിസരത്ത് ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമിക്കാത്തതിലും പ്രതിഷേധിച്ച് ഉപരോധ സമരം നടത്തി.

കാഞ്ഞങ്ങാട്: ദേശീയപാതാ നിർമ്മാണം നടത്തുന്ന മേഘാ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കാഞ്ഞങ്ങാട് പ്രതിഷേധം. സിപിഎം, കോൺഗ്രസ് നേതാക്കളടക്കം പങ്കെടുത്താണ് ഉപരോധ സമരം നടത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്തെ റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സർവീസ് റോഡ് പൂർത്തീകരിക്കാതിലും പ്രതിഷേധിച്ചാണ് നാട്ടുകാർ രാഷ്ട്രീയം നോക്കാതെ സമരത്തിനിറങ്ങിയത്. നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഭാഗത്ത് സർവീസ് റോഡിൻ്റെ പണി പൂർത്തിയാക്കാത്തതും നൂറ് കണക്കിന് രോഗികൾ ദിനംപ്രതി എത്തുന്ന ജില്ലാ ആശുപത്രി പരിസരത്ത് ദേശീയപാത മുറിച്ചുകടക്കാൻ ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ പഞ്ചായത് പ്രസിഡൻ്റ് സാബു എബ്രഹാം, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി വി രമേശൻ, വൈസ് ചെയർമാൻ ലത ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ.എൽ നാസർ, നാരായണൻ, രാധാകൃഷ്ണൻ, എൻ ഗംഗാധരൻ, അനീഷ് കടത്തനാടൻ, ബാബു, പ്രവീൺ തോയമ്മൽ, രാധാകൃഷ്ണൻ, ശശി, കൃഷ്ണ ലാൽ, കുഞ്ഞികൃഷ്ണൻ, മാധവൻ, രതീഷ് എച്ച് വി, ശരത് തോയമ്മൽ, കുട്ടപ്പൻ, ഗോപി കവ്വായി, ഷിജു, അർജുൻ തോയമ്മൽ, ശ്രീരാഗ്, ശരത് കവ്വായി, കെ പി ബാലകൃഷ്ണൻ, വിനോദ് തോയമ്മൽ, ഗിരീഷ് കവ്വായി, ഷിബിൻ ഉപ്പിലിക്കൈ, മുഹമ്മദ്‌കുഞ്ഞി, സുരേന്ദ്രൻ, മനോഹരൻ, ബിന്ദു, കുമാരി തുടങ്ങിയവർ പങ്കെടുത്തു.