
മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലർച്ചെ 3 മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ വളാഞ്ചേരി പൊലീസാണ് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്ക് മരണം സംഭവിച്ചു. എങ്ങനെ അപകടമുണ്ടായെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പൊലീസ് നിരീക്ഷണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam