
മലപ്പുറം: ഏഴിലംപാല പൂത്തതോടെ മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസ് ചിത്രശലഭങ്ങളുടെ വര്‍ണവിസ്മയത്തില്‍. നീലക്കടുവ, അരളിശലഭം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട നൂറുകണക്കിന് ചിത്രശലഭങ്ങളാണ് പൂത്തുനില്‍ക്കുന്ന ഏഴിലംപാല മരങ്ങളില്‍ കൂട്ടമായെത്തിയത്. മരച്ചില്ലകളിലും പൂക്കള്‍ക്കിടയിലും കൂട്ടംകൂടിയിരിക്കുന്ന വര്‍ണശലഭങ്ങള്‍ ക്യാമ്പസിന് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പ്രകൃതിസ്‌നേഹികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗതുകമാകുകയാണ് ഈ ശലഭവിരുന്ന്.
ഏഴിലംപാല പൂക്കളുടെ സുഗന്ധവും തേനും ചിത്രശലഭങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. തുലാവര്‍ഷത്തിന്റെ വരവോടെ പശ്ചിമഘട്ട മലനിരകളിലേക്ക് ചിത്രശലഭങ്ങളുടെ ദേശാടനം സജീവമാകാറുണ്ട്. പൂര്‍വഘട്ടത്തില്‍നിന്ന് പശ്ചിമഘട്ടത്തിലേക്ക് ദശലക്ഷക്കണക്കിന് നീലക്കടുവ, കോമണ്‍ ക്രോ വിഭാഗങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ഈ കാലയളവില്‍ യാത്ര ചെയ്യുന്നത്. ദേശാടനത്തിനിടയിലെ വിശ്രമത്തിനും ഭക്ഷണം കണ്ടെത്തുന്നതിനുമായാണ് ഇവ ക്യാമ്പസിലെ മരങ്ങളില്‍ തമ്പടിക്കുന്നത്.
ഭക്ഷണം തേടിയെത്തുന്നതിനു പുറമെ ചിത്രശലഭങ്ങളുടെ ജീവിതചക്രത്തിലും ഏഴിലംപാല പോലുള്ള സസ്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. ശത്രുക്കളില്‍നിന്ന് രക്ഷനേടാനും ഇണകളെ ആകര്‍ഷിക്കാനും ആവശ്യമായ ഫിറമോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുന്ന ആല്‍ക്കലോയിഡുകള്‍ ഇത്തരം സസ്യങ്ങളില്‍നിന്ന് ചിത്രശലഭങ്ങള്‍ വലിച്ചെടുക്കുന്നു. അതുകൊണ്ടുതന്നെ പൂക്കളില്‍നിന്ന് തേന്‍ നുകരുന്നതിനൊപ്പം അതിജീവനത്തിനാവശ്യമായ ഘടകങ്ങളും ഇവ ശേഖരിക്കുന്നുണ്ട്.
ഓരോ വര്‍ഷവും ദേശാടനകാലത്ത് ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് പശ്ചിമഘട്ട മേഖലയിലെ പ്രകൃതിയുടെ സവിശേഷ കാഴ്ചകളിലൊന്നാണ്. പശ്ചിമഘട്ട താഴ്വരയോട് ചേര്‍ന്നുകിടക്കുന്ന മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിന്റെ ജൈവസമ്പന്നത വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ശലഭസാന്നിധ്യം. ഒരേ മരത്തില്‍ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ക്യാമ്പസിലെത്തുന്നവരുടെ ശ്രദ്ധയും ആകര്‍ഷിക്കുന്നുണ്ട്.
ചിത്രശലഭങ്ങളുടെ വരവും ദേശാടനവും അവയുടെ സ്വഭാവസവിശേഷതകളും അടുത്തറിയാന്‍ കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. ജൈവവൈവിധ്യ ക്ലബിന്റെയും ഭൂമിത്രസേനാ ക്ലബിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ചിത്രശലഭങ്ങളുടെ എണ്ണം, ഇനങ്ങള്‍, സസ്യങ്ങളുമായുള്ള ബന്ധം, ദേശാടനരീതികള്‍ തുടങ്ങിയവ പഠനവിധേയമാക്കുന്നുണ്ട്. പ്രകൃതിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ ജൈവപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നതിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ് മമ്പാട് കോളേജ് ക്യാമ്പസിലെ ഈ ശലഭവിരുന്ന്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam