കണ്ണൂരില്‍ നിന്ന് വ്യത്യസ്തമായൊരു വിവാഹ സല്‍ക്കാരം

By Web TeamFirst Published Oct 23, 2018, 1:14 PM IST
Highlights

കണ്ണൂര്‍ ജില്ലയിലെ കരിയാട് ഇന്നലെ വ്യത്യസ്തമായ ഒരു വിവാഹ സല്‍ക്കാരം നടന്നു. എന്‍.കെ.ബാലന്‍റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്‍റെ മകന്‍ രഞ്ജിത്തിന്‍റെയും വിവാഹമായിരുന്നു വ്യത്യസ്തതകളോടെ നടന്നത്. 

കരിയാട് (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ കരിയാട് ഇന്നലെ വ്യത്യസ്തമായ ഒരു വിവാഹ സല്‍ക്കാരം നടന്നു. എന്‍.കെ.ബാലന്‍റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്‍റെ മകന്‍ രഞ്ജിത്തിന്‍റെയും വിവാഹമായിരുന്നു വ്യത്യസ്തതകളോടെ നടന്നത്. കണ്ണൂര്‍ സി.എച്ച്.മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് അവസാനം വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ സിമ്മും 40 രൂപയുടെ ടോക്ക് ടൈമുമാണ് ലഭിച്ചത്. 

വധുവിന്‍റെ അച്ഛന്‍ എന്‍.കെ.ബാലന്‍ ബിഎസ്എന്‍എല്‍ പെരിങ്ങത്തൂര്‍ സെക്ഷനില്‍ ഉദ്യോഗസ്ഥനാണ്. 35 വര്‍ഷമായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്നയാളാണ് താന്‍. തന്‍റെ വളര്‍ച്ചയ്ക്ക് എന്നും സഹായിച്ചത് ബിഎസ്എന്‍എല്ലാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് സൌജന്യ സിം നില്‍പ്പന നടത്തിയാല്‍ അത് കമ്പനിക്ക് സഹായകമാകുമെന്ന ചിന്തയില്‍ നിന്നാണ് വിവാഹത്തോടനുബന്ധിച്ച് സിം മേള നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹ സല്‍ക്കാരത്തിനെത്തിയവരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നും 351 പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിലുള്ളില്‍ സിം കരസ്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് ഡിവിഷന്‍റെ സഹകരണത്തോടെയാണ് ഇത്തരമൊരു പരിപാടി നടത്താന്‍ കഴിഞ്ഞതെന്നും എന്‍.കെ.ബാലന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

click me!