തലയിലെ പേന്‍ നോക്കും, ഭക്ഷണം കൊടുത്താല്‍ ഉമ്മ തരും; 'കുക്രു' കാക്ക ഹീറോയാണ് ഹീറോ!

Published : Mar 03, 2019, 05:06 PM IST
തലയിലെ പേന്‍ നോക്കും, ഭക്ഷണം കൊടുത്താല്‍ ഉമ്മ തരും; 'കുക്രു' കാക്ക ഹീറോയാണ് ഹീറോ!

Synopsis

ഒന്നും കട്ടുതിന്നില്ല, തന്നാല്‍ മാത്രം വാങ്ങും, പ്രത്യുപകാരമായി ഒരു സ്‌നേഹചുംബനം. തോളില്‍ കയറി ഇരിക്കും. തലയിലെ പേന്‍ നോക്കും. വീട്ടില്‍ അന്യര്‍ക്ക് പ്രവേശനമില്ല. അപരിചിതര്‍ വന്നാല്‍ വീട്ടുകാരെ  വിളിച്ചുവരുത്തും. കൂട്ടത്തിലുള്ളവര്‍ വന്നുവിളിച്ചാലും അവരുമായി യാതൊരു ചങ്ങാത്തതിനും കുക്രു ഇല്ല.   

ഹരിപ്പാട്: ഒന്നും കട്ടുതിന്നില്ല, തന്നാല്‍ മാത്രം വാങ്ങും, പ്രത്യുപകാരമായി ഒരു സ്‌നേഹചുംബനം. തോളില്‍ കയറി ഇരിക്കും. തലയിലെ പേന്‍ നോക്കും. വീട്ടില്‍ അന്യര്‍ക്ക് പ്രവേശനമില്ല. അപരിചിതര്‍ വന്നാല്‍ വീട്ടുകാരെ  വിളിച്ചുവരുത്തും. കൂട്ടത്തിലുള്ളവര്‍ വന്നുവിളിച്ചാലും അവരുമായി യാതൊരു ചങ്ങാത്തതിനും കുക്രു ഇല്ല. 

അത്രയ്ക്ക് ഇഷ്ടമാണ് മനുഷ്യരെ കുക്രുവിന്. കുക്രു ആരാണെന്നല്ലേ...? കുക്രു ഒരു കാക്കയാണ്. പക്ഷികളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിശക്തിയുള്ള കാക്ക മനുഷ്യരുമായി ഇണങ്ങികഴിയുന്നത് അപൂര്‍വമാണ്. അത്തരം ഒരു അപൂര്‍വ കാഴ്ചയാവുകയാണ് വീയപുരത്തെ കുക്രുവെന്ന കാക്ക.

ഈ കാക്ക ആളുകളുമായി ഇടപഴകുന്നത് കാണാന്‍   കുട്ടനാട്ടിലെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളും ഇപ്പോള്‍ ഇവിടെയെത്തുന്നു. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ദൃശ്യങ്ങള്‍ പകര്‍ത്തുയം കുക്രു ഇപ്പോള്‍ ഒരു താരമാണ്.

രണ്ടുമാസം മുമ്പാണ്  വീയപുരം ഒന്നാം വാര്‍ഡില്‍ മീനത്തേതില്‍ റോബിന് റോഡരികില്‍ നിന്നും അവശനിലയിലായ കാക്കയെ കിട്ടുന്നത്. കാക്കയെ പരിചരിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ചില്ലറയൊന്നുമല്ല 30കാരനായ റോബിന്‍ ബുദ്ധിമുട്ടിയത്.

മേസ്തിരി പണിക്കാരനായ റോബിന്‍ എവിടെപോയാലും കാക്കയും കൂടെയുണ്ടാകും. റോബിന്‍ കൂട്ടുകാരുമായി സംസാരിക്കുമ്പോഴും എല്ലാത്തിനും സാക്ഷിയെന്നോണം തോളത്തുണ്ടാകും കുക്രുവെന്ന റോബിന്റെ കാക്ക. ദൂരെ എവിടെപോയാലും കുക്രുവിനെ കൂട്ടിലടച്ചിട്ടെ റോബിന്‍ പോകാറുള്ളു.

വീട്ടില്‍ വന്ന് കൂട് തുറന്നാല്‍ അല്‍പസമയം റോബിനുമായി പിണക്കം നടിക്കാറുണ്ട് കുക്രു. റോബിന്റെ കൂട്ടുകാരുമായും നല്ല സൗഹൃദത്തിലാണ് കുക്രു. അടുത്തുള്ള ദേവാലയങ്ങളില്‍ എത്തുന്നവര്‍ക്കും ഇപ്പോള്‍ പ്രിയപ്പെട്ടവനാണ് കുക്രു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും
കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം