
കാസര്‍കോട്: കാസര്‍കോട് മധൂരില്‍ ദുരിതത്തില്‍ ഒരു കുടുംബം. കൂലിപ്പണി ചെയ്ത് കുടുബം പോറ്റിയിരുന്ന ദയാനന്ദ ശരീരം തളര്‍ന്ന് നടക്കാൻ പറ്റാതെ ആയതോടെയാണ് കുടുംബം ദുരിതത്തിലായത്. 72 വയസുകാരി സുമതി, മകന്‍ ദയാനന്ദ, മകള്‍ ഗീത എന്നിവരടങ്ങിയ മധൂരിലെ കുടുംബമാണിപ്പോള്‍ ദുരിതത്തിൽ കഴിയുന്നത്. ഒരു കാലത്ത് നല്ല നിലയില്‍ ജീവിച്ച കുടുംബമാണ് ദയാനന്ദന്‍റെ ആരോഗ്യസ്ഥിതി മോശമായതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുന്നത്. കൂലിപ്പണിക്കാരനായ ദയാനന്ദയുടെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. പെട്ടെന്നൊരു ദിവസം ദയാനന്ദയുടെ ശരീരം തളര്‍ന്നു.
ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയായി. ഗീതയും അസുഖബാധിതയാണ്. ശരീരത്തിന്‍റെ ഒരു വശം തളര്‍ന്ന അവര്‍ക്കും ജോലിക്ക് പോകാനാകില്ല. വരുമാനം നിലച്ചതോടെ ആരെങ്കിലുമൊക്കെ നല്‍കുന്ന സഹായമാണ് കുടുംബത്തിന്‍റെ ഏക ആശ്വാസം. ഇപ്പോള്‍ രാത്രി സ്ഥിരം പട്ടിണിയാണെന്നാണ് ദയാനന്ദ പറയുന്നത്. ഇടയ്ക്ക് കിട്ടുന്ന പെന്‍ഷനാണ് പിടിവള്ളിയെന്നും പറയുന്നു. തങ്ങളുടെ ദുരിതമറിഞ്ഞ് സുമനസുകള്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഭക്ഷണം എത്തിച്ച് തരാമോ എന്നാണ് ഈ കുടുംബം ചോദിക്കുന്നത്. വിശപ്പിനേക്കാള്‍ വലിയ സത്യം മറ്റെന്താണ് ഉള്ളത്.
അക്കൗണ്ട് വിശദാംശങ്ങള്‍:
Account:Sumathy
Account No: 40475100000792
Kerala Gramin Bank
Madhur
Kasaragod
IFSC: KLGB0040475