സ്‌റ്റേഷനറി കടയില്‍ തീപിടിത്തം, സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രഥമിക നിഗമനം

Published : Feb 05, 2025, 01:31 PM IST
സ്‌റ്റേഷനറി കടയില്‍ തീപിടിത്തം, സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രഥമിക നിഗമനം

Synopsis

അടച്ചിട്ടിരുന്ന കടകളില്‍ രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സാധനങ്ങള്‍  പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് കടയുടമകള്‍ പറഞ്ഞത്. 

കോഴിക്കോട്: കാക്കവയല്‍ മണ്ഡലമുക്കില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ഹംസ പടിഞ്ഞാറയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു മൂന്ന് കടമുറികളും.  രണ്ട് മുറികളില്‍ ഹംസയും ഒന്നില്‍ ഹുസൈന്‍ നെടുക്കണ്ടി എന്നയാളുമാണ് കച്ചവടം ചെയ്തിരുന്നത്. 

അടച്ചിട്ടിരുന്ന കടകളില്‍ രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഫ്രിഡ്ജ് മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് കടയുടമകള്‍ പറഞ്ഞത്. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്‍, ഫയര്‍ ഓഫീസര്‍മാരായ എന്‍ പി അനീഷ്, വി സലിം, വി എം മിഥുന്‍, ജി ആര്‍ അജേഷ്, എന്‍ എം റാഷിദ്, എം അഭിനവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Read More; കോഴിക്കോട്ടെ കടയിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് വിനയായി; തീപിടിച്ച് നശിച്ചത് നാല് ലക്ഷം രൂപയുടെ ഫര്‍ണിച്ചർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് 71കാരി, ഓടി വന്ന് കുത്തി മറിച്ചിട്ടു, വീണത് 10 അടി താഴ്ച്ചയുള്ള തോട്ടിലേക്ക്; കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം