കുറിഞ്ഞിയുടെ നാട്ടില്‍ നിന്നും സഞ്ചാരികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത

Published : Oct 04, 2018, 03:28 PM ISTUpdated : Oct 04, 2018, 03:31 PM IST
കുറിഞ്ഞിയുടെ നാട്ടില്‍ നിന്നും സഞ്ചാരികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത

Synopsis

കുറിഞ്ഞിയുടെ നാട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഹരം പകർന്ന് ഒരു ക്രിസ്തുമസ് ആഘോഷം. കൗതുകമുണർത്തുന്ന  ആഘോഷം നടന്നത് മൂന്നാറിലെ ചിന്നക്കനാൽ മൗണ്ടൻ ക്ലബ്ല് റിസോർട്ടിൽ. സഞ്ചാരികൾക്ക് ഇരട്ടി മധുരം നല്‍കുന്നതായിരുന്നു ഈ ആഘോഷം. ക്രിസ്തുമസിന്  മൂന്ന് മാസം അകലെ നിൽക്കുമ്പോഴും അതിനുള്ള കേക്ക് തയ്യാറാക്കുന്ന ചടങ്ങാണ് സഞ്ചാരികൾക്ക് മധുര നിമിഷങ്ങൾ പകർന്ന് നൽകിയത്.

ഇടുക്കി: കുറിഞ്ഞിയുടെ നാട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഹരം പകർന്ന് ഒരു ക്രിസ്തുമസ് ആഘോഷം. കൗതുകമുണർത്തുന്ന  ആഘോഷം നടന്നത് മൂന്നാറിലെ ചിന്നക്കനാൽ മൗണ്ടൻ ക്ലബ്ല് റിസോർട്ടിൽ. സഞ്ചാരികൾക്ക് ഇരട്ടി മധുരം നല്‍കുന്നതായിരുന്നു ഈ ആഘോഷം. ക്രിസ്തുമസിന്  മൂന്ന് മാസം അകലെ നിൽക്കുമ്പോഴും അതിനുള്ള കേക്ക് തയ്യാറാക്കുന്ന ചടങ്ങാണ് സഞ്ചാരികൾക്ക് മധുര നിമിഷങ്ങൾ പകർന്ന് നൽകിയത്. വിദേശികളടക്കമുള്ള സഞ്ചാരികളുടെ നേതൃത്വത്തിലാണ് കേക്കിനുള്ള ചേരുവകൾ തയ്യാറാക്കിയത്. 

റിസോർട്ടിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി സഞ്ചാരികൾ പങ്കെടുത്തു. വലിയ തുക ചിലവാക്കി ഒരുക്കുന്ന കേക്ക് വിശിഷ്ടാതിഥികൾക്കായി സമ്മാനിക്കാനാണ് ഒരുക്കുന്നത്. ചേരുവകൾ ചേർത്ത് കൂട്ട് തയ്യാറാക്കി ഒരുക്കുന്ന ചടങ്ങാണ് റിസോർട്ടിൽ ഒരുക്കിയിരുന്നത്. ഭീമൻ കേക്ക് തയ്യാറാക്കുന്നതിനായി ഇരുനൂറ് കിലോ ഉണക്കമുന്തിരി, ചെറി, ബദാം, ബേക്കിംഗ് പൗഡർ, വിവിധ തരം വൈൻ തുടങ്ങി എല്ലാം തയ്യാറാക്കി വച്ചിരുന്നു. 

സഞ്ചാരികളാണ് ചേരുവകൾ കൂട്ടിക്കുഴക്കുന്ന ചടങ്ങിൽ പങ്ക് ചേർന്നത്. ഇപ്രകാരം കൂട്ടിയ കേക്കിന്റെ ചേരുവകൾ പ്രത്യേകമായ രീതിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഡിസംബർ ആദ്യ വാരത്തോടെ ഉപയോഗിക്കത്തക്ക വിധത്തലാണ് കേക്ക് നിർമ്മിക്കുക. കേക്ക് നിര്‍മ്മാണം ഏറെ ആസ്വാദ്യകരവും സന്തോഷദായകമായിരുന്നുവെന്ന് വിനോദ സഞ്ചാരികൾ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷങ്ങായി ഈ കേക്ക് നിർമ്മാണത്തിന് നേതൃത്വം നൽകുന്ന മൗണ്ടൻ ക്ലമ്പ് റിസോർട്ടിലെ മുഖ്യ ഷെഫ് രജ്ഞിത്താണ് ഇത്തവണയും കേക്ക് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. മൂന്നാറും മൂന്നാറിലെ ജനങ്ങളും സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്നവരാണെന്ന് പറയാനും വിദേശ വിനോദ സഞ്ചാരികൾ മറന്നില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി