'കാട് അത് അവനുള്ളത്'; അരിക്കൊമ്പന് വേണ്ടി ഇടുക്കിയില്‍ ഫാന്‍സ് അസോസിയേഷന്‍

Published : May 19, 2023, 08:32 AM ISTUpdated : May 19, 2023, 08:33 AM IST
'കാട് അത് അവനുള്ളത്'; അരിക്കൊമ്പന് വേണ്ടി ഇടുക്കിയില്‍ ഫാന്‍സ് അസോസിയേഷന്‍

Synopsis

ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറിയതാണ് ആനയെ ‘നാടുകടത്താൻ' കാരണമായതെന്നാണ് ഇവരുടെ അഭിപ്രായം. 

ഇടുക്കി: കാടുകടത്തിയ കാട്ടാന അരിക്കൊമ്പന് നാട്ടിൽ ഫാൻസ് അസോസിയേഷൻ. അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോ ഡ്രൈവർമാരാണ് അരിക്കൊമ്പനായി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറിയതാണ് ആനയെ ‘നാടുകടത്താൻ' കാരണമായതെന്നാണ് ഇവരുടെ അഭിപ്രായം. 

ആനയെ കൊണ്ടുപോയതിൽ തങ്ങൾക്കുള്ള പ്രതിഷേധം വ്യക്തമാക്കാനാണു ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതെന്നാണ് ഇവർ പറയുന്നത്. മലയോരത്തെ വാഹനങ്ങളിലും അരിക്കൊമ്പന്റെ പേര് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അരിക്കൊബന്റ ഓരോ രീതികളും ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയിൽ പ്രചരിപ്പിക്കുന്നുണ്ട്. 

അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി ലോറിയിൽ കൊണ്ടു പോകുന്നതു കണ്ടതോടെയാണ് ഇവർ ഇങ്ങനെയൊരു തീരുമാനം എടുത്തത്. കാടുകാക്കാൻ നിയോഗിക്കപ്പെട്ട ആനയുടെ ആവാസ വ്യവസ്ഥ മാറ്റുന്ന തരത്തിൽ ചിലർ നടത്തുന്ന നീക്കങ്ങൾ വരും തലമുറ തിരിമറിയും. വനവും വനമേഖലയും വന്യമ്യഗങ്ങൾക്കും മറ്റിടങ്ങളിൽ ജനവാസം സാധ്യമായാൽ അത് നൽകാൻ സർക്കാരും ശ്രമിക്കണമെന്നാണ് ഇവർ പറയുന്നത്. തലയെടുപ്പുള്ള നാട്ടാനകൾക്ക് ഫാൻസും ഫാൻസ് അസ്സോസിയേഷനുമുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ കാട്ടാനക്ക് ഫാൻസുണ്ടാകുന്നത് ഇത് ആദ്യമായിരിക്കും. 

അതേസമയം പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുകയാണ്. ഏതാനും ദിവസങ്ങള്‍കക് മുന്‍പ് അരിക്കൊമ്പന്‍ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമം നടത്തിയിരുന്നു. കടയുടെ മുന്‍ വാതിലിനും ജനലുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായെങ്കിലും കൂടുതല്‍ കുഴപ്പത്തിന് നിക്കാതെ കാട് കയറുകയായിരുന്നു. 
മേഘമലയിൽ തന്നെ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ; നിരീക്ഷിച്ച് വനം വകുപ്പ്, സഞ്ചാരികൾക്കുള്ള നിരോധനം തുടരും

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്