കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

Published : May 19, 2023, 08:31 AM ISTUpdated : May 19, 2023, 09:21 AM IST
കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

Synopsis

മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടാം തീയതിയാണ്  അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More :  കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിന് പോകുന്ന വഴി ബൈക്കിൽ ലോറിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ