"ടീച്ചർ ക്ഷമിക്കണം,കേസാക്കി അപമാനിക്കരുത്"; എച്ച്.എമ്മിന്റെ വീടിന് മുന്നിൽ കത്ത്, തൊട്ടടുത്തൊരു ചാക്ക് കെട്ടും

Published : Jan 05, 2024, 02:36 AM IST
"ടീച്ചർ ക്ഷമിക്കണം,കേസാക്കി അപമാനിക്കരുത്"; എച്ച്.എമ്മിന്റെ വീടിന് മുന്നിൽ കത്ത്, തൊട്ടടുത്തൊരു ചാക്ക് കെട്ടും

Synopsis

ഏതാനും ദിവസം മുമ്പ് സ്കൂളില്‍ നിന്ന് ലാപ്‍ടോപ്പുകളും, പ്രൊജക്ടറുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് കത്ത്.

തിരുവനന്തപുരം: "ടീച്ചർ എന്നോട് ക്ഷമിക്കുക. ഇനി ഞാൻ ഒരിക്കലും ആവർത്തിക്കില്ല. എന്റെ വീട്ടുകാർക്കും ഇത് അറിയത്തില്ല. ഇത് കേസ്സാക്കി ആളുകളെ അറിയിച്ച് എന്നെ അപമാനിക്കരുത്." തിരുവനന്തപുരം വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്‍മിസ്ട്രസായ വെങ്ങാനൂർ - പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലിൽ ഇന്നലെ രാവിലെ കണ്ട ഒരു കത്തിലെ വരികളാണിത്. കത്ത് മാത്രമല്ല തൊട്ടടുത്ത് മതിലിന്റെ പുറത്തുതന്നെ ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ സാധനങ്ങളുമുണ്ടായിരുന്നു. തുറന്നു നോക്കിയപ്പോള്‍  സ്കൂളിൽ നിന്നും നേരത്തെ മോഷണം പോയ ഉപകരണങ്ങൾ.

ടീച്ചർ ഉടൻ തന്നെ  വീട്ടുകാരെയും  കോവളം പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചു.  ചാക്കിനകത്ത് ലാപ്‍ടോപ്പ്, പ്രൊജക്റ്റർ തുടങ്ങിയ സാധനങ്ങളാണെന്ന് മനസിലാക്കി തൊണ്ടി മുതല്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്കൂളുമായി ബന്ധമുള്ള ആരോ തന്നെ ഒപ്പിച്ച പണിയാണിതെന്നും, ഹെഡ്‍മിസ്ട്രസിനെ അപകീർത്തിപ്പെടുത്തുവാൻ  വേണ്ടി ചെയ്തതാകാം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ചാക്കു കെട്ട്  വിരലടയാള വിദഗ്ദർ എത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജനുവരി ഒന്നാം തീയ്യതിയാണ് വാഴമുട്ടം ഗവ.ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്പ്ടോപ്പ് കംപ്യൂട്ടറുകളും നാല് പ്രൊജക്ടറുകളും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷണം പോയ വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചില്ല, പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യം
അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍