സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പു തൊഴിലാളികളാണ് കാടുപിടിച്ച പുരയിടത്തിൽ പാമ്പിനെ കണ്ടത്. പിന്നാലെ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പരുത്തിപ്പള്ളി വനം റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി

തിരുവനന്തപുരം: ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ആര്യനാട് സർക്കാർ ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തുള്ള സ്ഥലത്തുനിന്നാണ് 14 അടി നീളവും 40 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടിയത്.

സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പു തൊഴിലാളികളാണ് കാടുപിടിച്ച പുരയിടത്തിൽ പാമ്പിനെ കണ്ടത്. പിന്നാലെ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പരുത്തിപ്പള്ളി വനം റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഭാരമേറിയതും നീളമുള്ളതുമായ പാമ്പിനെ വളരെ ബുദ്ധിമുട്ടിയാണ് കെണിയിലാക്കിയത്. ഇതിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.