മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Published : Jan 25, 2022, 04:40 PM IST
മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Synopsis

എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്ത‍കർക്കൊപ്പം, മരിച്ച ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു... 

ഇടുക്കി: മൂന്നാറിൽ  ഇതരസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കബനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർകണ്ഡ് സ്വദേശിയുമായ ഷാരോൺസോയി [28] നെയാണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക് [31] വിബോയ് ചാബിയ [ 29] എന്നിവരെ രണ്ടുദിവമായി കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്ത‍കർക്കൊപ്പം, മരിച്ച ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. നാട്ടുകാർ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. 

എന്നാൽ ഇന്നലെ രാത്രിയോടെ മൂവരെയും കാണാതായി. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ ദേഹത്ത് പരുക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ കമ്പനി ഇതരസംസ്ഥാന തൊഴിലാളികളെയാണ് തേയിലക്കാടുകളിൽ ജോലിക്കെടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ