തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കോഴിക്കോട് സ്വദേശി മരിച്ചു

Published : Mar 01, 2023, 10:12 AM IST
തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കോഴിക്കോട് സ്വദേശി മരിച്ചു

Synopsis

റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ കാർ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു.

തൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് മരിച്ചത്. രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും. റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ കാർ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു. കാറില്‍ മുസ്തഫയ്ക്കൊപ്പമുണ്ടായിരുന്ന ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കറിന് പരിക്കുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു