രാത്രിയിൽ കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി, കാഴ്ചകണ്ട് വീട്ടുകാർ ഞെട്ടി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്

Published : Jul 29, 2024, 11:18 AM IST
രാത്രിയിൽ കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി, കാഴ്ചകണ്ട് വീട്ടുകാർ ഞെട്ടി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്

Synopsis

കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പുറത്തേക്ക് എടുത്തശേഷം ചാക്കിലാക്കുകയായിരുന്നു

കൊല്ലം: കൊല്ലം പുനലൂർ കമുകുംചേരിയിൽ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കയറി. കമുകുംചേരി ചരുവിളയിൽ അജിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. രാത്രി കൂട്ടിൽ കയറിയ പാമ്പിനെ രാവിലെയാണ്‌ വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് പാമ്പിനെ കൂട്ടിൽ നിന്നും പിടികൂടിയത്. 

രാത്രിയില്‍ കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഇരവിഴുങ്ങി അനങ്ങാനാകാതെ അവിടെ തന്നെ കിടക്കുകയായിരുന്നു. കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പുറത്തേക്ക് എത്തിച്ചശേഷം ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു. പെരുമ്പാമ്പിനെ പിന്നീട് വനമേഖലയില്‍ തുറന്നുവിട്ടു.

പറമ്പിൽ നിന്ന് അസാധാരണ ശബ്ദം, നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച, കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്

 

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന