15 അടിയോളം നീളവും 35 കിലോയോളം തൂക്കവും ഉണ്ട്. പാമ്പിനെ ഉൾവനത്തിൽ തുറന്ന് വിടും.

 തൃശൂര്‍: കുറുനരിയെ പിടിച്ച കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വെള്ളാങ്കല്ലൂർ വള്ളിവട്ടം കോഴിക്കാട് കൊല്ലം പറമ്പിൽ അശോകന്റെ വിടിന് പിന്നിലെ പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് വെളുപ്പിന് 6 മണിക്ക് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ പറമ്പിൽ അന്വേഷിച്ചപ്പോഴാണ് കുറുനരിയെ ചുറ്റിവരഞ്ഞ നിലയിൽ പാമ്പിനെ കണ്ടെത്തിയത്.

ഉടൻ വനം വകുപ്പിന്റെ സർപ്പയിൽ അറിയിച്ചതിനെ തുടർന്ന് സർപ്പ റെസ്ക്യൂ അംഗം ബിബീഷ് എത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടുകയായിരുന്നു. 15 അടിയോളം നീളവും 35 കിലോയോളം തൂക്കവും ഉണ്ട്. പാമ്പിനെ ഉൾവനത്തിൽ തുറന്ന് വിടും.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം