കടലാമയെ കൊന്നു ഇറച്ചിയാക്കിയ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേർ പിടിയിൽ

Published : Apr 03, 2019, 11:39 PM IST
കടലാമയെ കൊന്നു ഇറച്ചിയാക്കിയ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേർ പിടിയിൽ

Synopsis

രണ്ടായിരത്തി എണ്ണൂറു രൂപയ്ക്കു മൽസ്യ വില്പനക്കാരിൽ നിന്നും വാങ്ങിയതാണെന്നും ഔഷധ ഗുണമുള്ളത്‌ കൊണ്ടാണ് കടലാമ ഇറച്ചിയാക്കി പാചകം ചെയ്യാൻ തുനിഞ്ഞതെന്നും പിടിയിലായവർ മൊഴി  നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം:  കടലാമയെ കൊന്നു ഇറച്ചിയാക്കിയ റിട്ടയേർഡ് പൊലീസ് ഉൾപ്പടെ രണ്ടുപേർ പിടിയിൽ.  കടലാമ ഇറച്ചി വിൽപ്പന നടത്തിയവരെ അന്വേഷിച്ച് പൊലീസ്. നെയ്യാറ്റിൻകര പെരുംപഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻ( 52 )  നെയ്യാറ്റിൻകര പെരുംപഴുതൂർ പാറ വിളാകത്ത് കുളത്തിൻ കര പുത്തൻവീട്ടിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ  സുകുമാരൻ ( 58 )  എന്നിവരെയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസറും സംഘവും  അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം വനം ഡിവിഷന്‍റെ കീഴിലുള്ള പരുത്തിപ്പള്ളി റെയിഞ്ചിലെ പരിധിയിൽ   നെയ്യാറ്റിൻകര പെരുംപഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻന്‍റെ വീട്ടിൽ   കടലാമയെ കൊന്ന് ഇറച്ചിയാക്കുകയാണെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ   ചൊവാഴ്ച്ച പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  ആർ വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പതിനേഴ് കിലോയോളം തൂക്കമുള്ള ആമയുടെ ഇറച്ചിയും മറ്റു അവശിഷ്ടങ്ങളും പാചകം ചെയ്യാൻ ഉപയോഗിച്ച വസ്തുക്കളും സംഘം കണ്ടെടുത്തു. രണ്ടായിരത്തി എണ്ണൂറു രൂപയ്ക്കു മൽസ്യ വില്പനക്കാരിൽ നിന്നും വാങ്ങിയതാണെന്നും ഔഷധ ഗുണമുള്ളത്‌ കൊണ്ടാണ് കടലാമ ഇറച്ചിയാക്കി പാചകം ചെയ്യാൻ തുനിഞ്ഞതെന്നും പിടിയിലായവർ മൊഴി  നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഉരഗ വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കടലാമ ഇതിനെ അനധികൃതമായി വേട്ടയാടുകയോ കൊല്ലുകയോ, ഇവയുടെ മുട്ടകൾ ശേഖരിക്കുന്നതോ ഇവയെല്ലാം വിൽപന നടത്തുന്നതോ നിയമാനുസൃതം വന്യജീവി നിയമപ്രകാരം കുറ്റകൃത്യമാണ്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. 

വിൽപ്പന നടത്തിയവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ഗംഗാധരൻ കാണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നസീർ, ട്രൈബൽ വാച്ചർ ആർ ശശിക്കുട്ടൻ, ഫോറസ്റ്റ് വാച്ചർ ജെ വരദരാജൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്