ജ്വല്ലറിയുടെ പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു, കണ്ടെത്തിയത് 20 കിലോമീറ്റർ അകലെ

By Web TeamFirst Published Jul 16, 2022, 9:58 PM IST
Highlights

ഇന്നലെ വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറിയുടെ പാർക്കിങ്ങിൽ നിർത്തിയിട്ട ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയത്.

തിരുവനന്തപുരം : ആറ്റിങ്ങലിലെ വാണിജ്യ സമുച്ഛയത്തിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. പൊലീസ് അന്വേഷണത്തിനൊടുവിൽ ഇരുപത് കിലോമീറ്റർ അകലെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറിയുടെ പാർക്കിങ്ങിൽ നിർത്തിയിട്ട ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയത്. ജ്വല്ലറി ജീവനക്കാരനായ റാഫിയുടെ സ്കൂട്ടറാണ് നീല ഷർട്ടും കറുത്ത പാന്റും ധരിച്ചെത്തിയ യുവാവ് മോഷ്ടിച്ച് കൊണ്ടുപോയത്. മാർക്കറ്റിങ് ജോലി കഴിഞ്ഞ് വൈകീട്ട് ഓഫീസിലെത്തുന്ന റാഫി, പെട്ടെന്ന് വീട്ടിലേക്ക് പോവാനായി, ഫയലുകൾ ഓഫീസിൽ തിരികെവെക്കും മുമ്പ് ലാപ്ടോപ്പും സ്കൂട്ടറിന്റെ താക്കോലും അടങ്ങുന്ന ബാഗ് സ്കൂട്ടറിൽ വച്ച് പോകാറാണ് പതിവ്. 

ഇത് മനസ്സിലാക്കിയ ആളാണ് മോഷ്ടാവ് എന്നാണ് കരുതുന്നത്. എന്നാൽ ബാഗിൽ നിന്ന് സ്കൂട്ടറിന്റെ താക്കോൽ മാത്രം എടുത്ത്  ലാപ്ടോപ്പും ബാഗും ഉപേക്ഷിച്ചാണ് യുവാവ് കടന്നത്. ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ വെട്ടൂർ എന്ന സ്ഥലത്ത് റോഡരികിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്കൂട്ടർ കോടതിൽ ഹാജരാക്കി ഉടൻ ഉടമയക്ക് തിരിച്ചുനൽകുമെന്നും. പ്രായപൂർത്തിയാവാത്ത ആളെന്ന് കരുതുന്ന മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

click me!