
ഇടുക്കി: ഇടുക്കിയിൽ ഏഴ് വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. കുമളിക്കടുത്ത് അട്ടപ്പള്ളത്താണ് സംഭവം. ചട്ടുകം പഴുപ്പിച്ച് വച്ചാണ് രണ്ടു കൈകളിലും കാലുകളിലും പൊള്ളലേൽപ്പിച്ചത്. അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസുകാരനോടാണ് അമ്മ ഈ ക്രൂരതയൊക്കെ ചെയ്തത്. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ടു കൈകളുടെയും കൈമുട്ടിന് താഴെയാണ് പൊള്ളൽ. കാൽമുട്ടുകൾക്ക് താഴെയും പൊള്ളിച്ചിട്ടുണ്ട്.
കണ്ണിൽ മുളക് പൊടി തേച്ചതായും പരാതിയുണ്ട്. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam