
ആലപ്പുഴ : മാന്നാർ : പട്ടിണി പാവങ്ങളായ ഞങ്ങൾക്ക് കുടിവെള്ളവും, വഴിയും തരണണം എന്നാവശ്യപ്പെട്ട് ഭിന്നശേഷി കുടുംബാംഗങ്ങൾ പഞ്ചായത്തിനു മുന്നിൽ കുത്തിയിരുപ്പ് സമരം ചെയ്തു. മാന്നാർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ മീനത്തേതിൽ വേട്ടുവക്കേരി ഭാഗത്ത് വികലാംഗനായ ജനാർദ്ദനനും കുടുംബവും, മാനസികരോഗിയായ ജാനമ്മയും കുടുംബവുമാണ്പഞ്ചായത്തിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്തത്. വർഷങ്ങളായി ഇവർ നടന്നിരുന്ന വഴി അയൽവാസി അടച്ചു. ഇപ്പോൾ ജലജീവൻ പദ്ധതിപ്രകരമുള്ള വെള്ളവും കൊടുക്കുന്നില്ല.
ഇവരുടെയും അയൽക്കാരുടെയും പരാതിയെ തുടർന്ന് വാർഡു മെമ്പർ രാധാമണി ശശീന്ദ്രൻ എത്തിയെങ്കിലും അവരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ പരാതിപെട്ടിട്ടും വേണ്ട നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. പൊലീസ് സ്റ്റേഷനിലുംഇവർ നേരിട്ട് പരാതി കൊടുത്തെങ്കിലും പൊലീസ് എത്തിയില്ല. ഇതേ തുടർന്നാണ് പഞ്ചായത്തിന് മുന്നിൽ വഴിയും വെള്ളവും ലഭിക്കാൻ സമരം ആരംഭിച്ചത്.