അങ്കണവാടിയിലെ മേൽക്കൂരയിൽ പാമ്പിനെ കണ്ടെത്തി

Published : Jun 16, 2025, 06:52 PM IST
snake

Synopsis

നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല 

പാലക്കാട് : പാലക്കാട് മണ്ണാ൪ക്കാട് കരിമ്പ പള്ളിപ്പടിയിൽ അംഗനവാടിയിൽ പാമ്പിനെ കണ്ടെത്തി. വൈകീട്ട് മൂന്ന് മണിയോടെ അധ്യാപികയാണ് മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. മഴ അവധിയായതിനാൽ വിദ്യാ൪ത്ഥികളില്ലാത്തതിനാൽ അപകടം ഒഴിവായി. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. സമീപത്തെ മുളങ്കൂട്ടത്തിലൂടെയാകാം പാമ്പ് കെട്ടിടത്തിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്തിന് രേഖാമൂലം പരാതി നൽകിയിട്ടും മുളങ്കൂട്ടം വെട്ടി മാറ്റിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ