രാത്രി പെയ്ത കനത്ത മഴയിൽ ചെറുതുരുത്തിയിലെ വീട്ടുമുറ്റത്ത് ഉഗ്രനൊരു അതിഥി, ആരെന്നല്ലേ? നക്ഷത്ര ആമ!

Published : May 13, 2024, 08:00 PM ISTUpdated : May 13, 2024, 08:02 PM IST
രാത്രി പെയ്ത കനത്ത മഴയിൽ ചെറുതുരുത്തിയിലെ വീട്ടുമുറ്റത്ത് ഉഗ്രനൊരു അതിഥി, ആരെന്നല്ലേ? നക്ഷത്ര ആമ!

Synopsis

അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ ആമയെ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത്  നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു മുന്നിലാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയിൽ ഒലിച്ചുവന്നതാണ് ആമ. മായന്നൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച്  ഓഫീസർ ജയപ്രസാദ് എം വി യുടെ നേതൃത്വത്തിലുള്ള സംഘം ആമയെ ഏറ്റെടുത്തു. അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ ആമയെ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആമയെ കണ്ടെത്തിയത് നാട്ടുകാര്‍ക്കും കൗതുകമായി. സംഭവം അറിഞ്ഞ് വീടിന് സമീപമുള്ളവരും ആമയെ കാണാനെത്തി.

ഇന്ന് 117പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേർ മാത്രം
 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം