
വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു. നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam