ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരക്കൊമ്പൊടിഞ്ഞ് വീണു; രണ്ട് ബൈക്കുകൾക്കും കേടുപാട്, 4 പേർക്ക് പരിക്ക്

Published : Jul 12, 2024, 07:03 PM ISTUpdated : Jul 12, 2024, 07:05 PM IST
ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരക്കൊമ്പൊടിഞ്ഞ് വീണു; രണ്ട് ബൈക്കുകൾക്കും കേടുപാട്, 4 പേർക്ക് പരിക്ക്

Synopsis

ഓട്ടോറിക്ഷക്കൊപ്പം സമീപത്ത് പാർക്കു ചെയ്തിരുന്ന രണ്ട് ബൈക്കുകൾക്കും കേടുപാട് സംഭവിച്ചു. 

കൊല്ലം: കൊട്ടാരക്കര -  ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ മഞ്ചുമല വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് റോഡരികിൽ നിന്നിരുന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. സമീപത്തുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികളടക്കം നാലു പേർക്ക് നിസാര പരുക്കേറ്റു. പ്ലസ് ടു വിദ്യാർഥികളായ, ഗോകുൽ, ഹരി, ഹയാസ് എന്നിവർക്കും ചായക്കടയിൽ ചായ കുടിക്കാൻ നിന്നിരുന്ന വണ്ടിപ്പെരിയാർ സ്വദേശിക്കുമാണ് പരിക്കേറ്റത്. മരത്തിന്റെ ചില്ലകൾ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് പരിക്ക്. ഓട്ടോറിക്ഷക്കൊപ്പം സമീപത്ത് പാർക്കു ചെയ്തിരുന്ന രണ്ട് ബൈക്കുകൾക്കും കേടുപാട് സംഭവിച്ചു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് മരക്കൊമ്പ് മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ