
ബത്തേരി: വാഹന പരിശോധനക്കിടെ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ എം ഡി എം എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി കെ റമീസ് (24) നെയാണ് എസ് ഐയായ പി എന്‍ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് 06 ഗ്രാം എം ഡി എം എയുമായി ഇയാള്‍ പിടിയിലായത്.
ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു എം ഡി എം എ. എസ് സി പിഒമാരായ അരുണ്‍ജിത്ത്, ഷബീര്‍ അലി, സി പി ഒമാരായ ബി എസ് വരുണ്‍, സന്തോഷ് എന്നിവരടക്കമുള്ളവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam