
ഇടുക്കി: പനി ബാധിച്ച യുവതിയെ വീട്ടിലെത്തിക്കാന്‍ വാഹനം കടത്തി വിടാന്‍ അനുവാദം ചോദിച്ചെത്തിയ ആദിവാസി യുവാവിനെ അധിക്ഷേപിച്ചതായി ആരോപണം. വല്‍സപ്പട്ടിക്കുടി ദ്രോസ്വാമിയെയാണ് മറയൂരിലെ ഫോറസ്റ്റര്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് മുറിയില്‍ പൂട്ടിയിട്ട് അധിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം സമീപത്തെ കുടിയില്‍ പനി ബാധിച്ച യുവതിയെ വീട്ടിലെത്തിക്കാന്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ ദ്രോസ്വാമി എത്തിയിരുന്നു. വനത്തിലൂടെ വാഹനം കടത്തി വിടണമെങ്കില്‍ ഫോറസ്റ്റിന്റെ അനുമതി വാങ്ങണമെന്നതിനാല്‍ മറയൂര്‍ അഞ്ചുനാട്ടിലെ ഫോറസ്റ്റ് ഓഫീസിലെത്തി അനുവാദം ചോദിച്ചു.
യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു ...
പേരുവിവരം തിരക്കുന്നതിനിടയില്‍ വല്‍പ്പെട്ടി കുടിയിലെ അന്തേവാസിയാണെന്ന് പറഞ്ഞതോടെ ഫോറസ്റ്റര്‍ രാമക്യഷ്ണന്‍ ക്ഷുഭിതനാകുകയും തന്നെ ആക്ഷേപിക്കുകയുമായിരുന്നെന്ന് വിദ്യാര്‍ത്ഥി പറയുന്നു. പ്രശ്‌നത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൂന്നാര്‍ ഡി.വൈ.എസ്.പിക്കും മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. മറയൂരില്‍ നിന്നും സ്ഥിരമായി ചനന്ദനം മോഷണം പോകുന്നത് വല്‍സപ്പെട്ടി കുടി വഴിയാണ്. പലരെയും കേസുമായി ബന്ധപ്പെട്ട് വനപാലകര്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ചന്ദന മോഷണം തടയുന്നതിന് അധിക്യതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam