ഒരാഴ്ച നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,13,011 വണ്ടികൾ: 2,70,51,150 രൂപ പിഴ ഈടാക്കി

Published : Mar 26, 2026, 06:48 PM IST
helmet

Synopsis

കേരള പോലീസ് നടത്തിയ 'ഹെൽമറ്റ് ഓൺ - സേഫ് റൈഡ്' എന്ന സ്പെഷ്യൽ ഡ്രൈവിൽ ഒരാഴ്ചകൊണ്ട് 51,604 നിയമലംഘനങ്ങൾ കണ്ടെത്തി. ഹെൽമറ്റ് ധരിക്കാത്തവരിൽ നിന്ന് 2.7 കോടി രൂപ പിഴ ഈടാക്കി.   

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,13,011 ഇരുചക്ര വാഹനങ്ങളാണ് ഹെൽമെറ്റ് ഓൺ - സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിൻറെ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐ.ജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന 'ശുഭയാത്ര' വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ, കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ
അമ്മ വെള്ളം വാങ്ങാൻ പ്ലാറ്റ്‌ഫോമിലിറങ്ങി, ട്രെയിനിൽ തനിച്ചിരുന്ന പത്ത് വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ