പള്ളി തിരുനാൾ ആഘോഷത്തിനിടെ പൊലീസ് ജീപ്പിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം; 4 പൊലീസുകാർക്ക് പരിക്ക്

Published : Nov 25, 2024, 03:14 PM ISTUpdated : Nov 25, 2024, 03:45 PM IST
പള്ളി തിരുനാൾ ആഘോഷത്തിനിടെ പൊലീസ് ജീപ്പിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം; 4 പൊലീസുകാർക്ക് പരിക്ക്

Synopsis

ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു യുവാക്കൾ അറസ്‌റ്റിലായി. ഇവരെ റിമാൻഡ് ചെയ്‌തു. 

തൃശൂർ: തൃശൂര്‍ ആമ്പക്കാട് പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് പരാക്രമം കാട്ടിയ യുവാവിനെയും മൂന്നു സഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ജീപ്പിന് മുകളില്‍ കയറിത് തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു. പള്ളിപ്പെരുനാളിനിടെയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസെത്തിയപ്പോഴായിരുന്നു സംഭവം. 

ആമ്പക്കാട് പള്ളിപ്പെരുനാളിനിടെ ശനിയാഴ്ച രാത്രി പത്തേ കാലോടെയായിരുന്നു സംഭവം. യുവാക്കള്‍ തമ്മിലുള്ള തർക്കം തീര്‍ക്കാനെത്തിയതായിരുന്നു പേരാമംഗലം പൊലീസ്. ഈ സമയത്തായിരുന്നു പുഴയ്ക്കല്‍ സ്വദേശി ആബിദ് ജീപ്പിന് മുകളില്‍ കയറി നിന്ന് പരാക്രമം കാണിച്ചത്. തടയാനെത്തിയ എസ്ഐ ഫയാസ്, പൊലീസ് ഉദ്യോഗസ്ഥരായ ഗോകുല്‍, സോളമന്‍ എന്നിവരെയും ആക്രമിച്ചു. പൊലീസുകാരെ ആക്രമിച്ച സംഘത്തില്‍ ആബിദിന്‍റെ സഹോദരന്‍ അജിത്ത്, സുഹൃത്തുക്കളായ ചിറ്റാട്ടുകര സ്വദേശി ധരന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ എന്നിവരും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു. പള്ളിപ്പെരുന്നാളിനിടെ സംഘര്‍ഷം ഉണ്ടാക്കിയതിന് പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

കാമുകി ഉപേക്ഷിച്ചു, എഫ്ബി ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; കൃത്യസമയത്ത് എത്തിയ പോലീസ് രക്ഷകരായി പോലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം