തൃശൂരിൽ നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അപകടം; കാര്‍ യാത്രികനായ ഒരാള്‍ക്ക് പരിക്ക്

Published : Nov 25, 2024, 02:52 PM ISTUpdated : Nov 25, 2024, 02:58 PM IST
തൃശൂരിൽ നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അപകടം; കാര്‍ യാത്രികനായ ഒരാള്‍ക്ക് പരിക്ക്

Synopsis

തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബസിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു.

തൃശൂര്‍: തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു.

കാർ ബസിനടിയിൽ കുടുങ്ങിയ നിലയിലാണ്. കാറിൽ പെരുമ്പിള്ളിശ്ശേരി സ്വദേശികളായ മൂന്ന്  പേരാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

ട്രാക്കിൽ കയറ്റിവെച്ചിരുന്ന 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ട്രെയിനിടിച്ച സംഭവത്തിൽ ഒരു യുവാവ് പിടിയിലായി

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം