ഏലൂരിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണ് യുവാവിനെ കാണാതായി; സംഭവം പുലർച്ചെ 2 മണിയോടെ; തെരച്ചിൽ തുടരുന്നു

Published : Nov 13, 2024, 10:54 AM IST
ഏലൂരിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണ് യുവാവിനെ കാണാതായി; സംഭവം പുലർച്ചെ 2 മണിയോടെ; തെരച്ചിൽ തുടരുന്നു

Synopsis

എറണാകുളം ഏലൂരിൽ യുവാവിനെ പുഴയിൽ വീണ് കാണാതായി. 

കൊച്ചി: എറണാകുളം ഏലൂരിൽ യുവാവിനെ പുഴയിൽ വീണ് കാണാതായി. കളമശേരി സ്വദേശി നിതിനെയാണ് (35) കാണാതായത്. ഏലൂർ മേത്താനം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്. സഹോദരനോടൊപ്പം പാലത്തിനു മുകളിൽ നിൽക്കവെയാണ് അപകടം. സ്കൂബ ടീമും നാട്ടുകാരും പുഴയിൽ തെരച്ചിൽ തുടരുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുവയ്ക്ക് പിന്നാലെ കാട്ടാനയും ഇറങ്ങി; ടാപ്പിംഗ് തൊഴിലാളിയെ അരമണിക്കൂറോളം വളഞ്ഞിട്ട് ഓടിച്ചു, കുളിമുറിയുടെ കതകില്‍ കുത്തി കലിതീര്‍ത്ത് കാട്ടാന
ആദ്യ ശ്രമത്തിൽ രണ്ട് ലക്ഷം, വിജയിച്ചതോടെ ഫെഡറൽ ബാങ്കിലും മുക്കുപണ്ടം പണയംവച്ചു; അഞ്ച് ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ