റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം: തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സ്ത്രീയുടെ 2 കാലുകളും അറ്റുപോയി

Published : Nov 13, 2024, 10:02 AM IST
റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം: തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സ്ത്രീയുടെ 2 കാലുകളും അറ്റുപോയി

Synopsis

കൊച്ചുവേളി - കോർബ എക്‌സ്പ്രസ് ട്രെയിൻ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സ്ത്രീക്ക് രണ്ട് കാലുകളും നഷ്ടമായി

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ടപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊച്ചുവേളി - കോർബ എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ആലുവയിലുണ്ടായ മറ്റൊരു അപകടത്തിൽ വയോധികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് (63) മരിച്ചത്. മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ