
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് മറഞ്ഞ് യുവാവ് മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങൽ കണ്ണൻകോടുമ്മൽ രാജുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓമശ്ശേരി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ബിച്ചാകൻ്റെയും ദേവകിയുടെയും മകനാണ് രാജു. ഭാര്യ: ഓമന. മക്കൾ: അനാമിക, അനഘ.
കോഴിക്കോട് ജില്ലയിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. സ്കൂട്ടർ യാത്രികരാണ് കൂടുതലും മരണപ്പെടുന്നത്. ഒരു പരിധിയിൽ കവിഞ്ഞ വേഗം കൂടി കഴിഞ്ഞാൽ നിയന്ത്രണം കൈവിടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
Read More: ''ആര്യൻ ഖാനെ കുടുക്കിയത്?, ബിജെപി പ്രവർത്തകനെങ്ങനെ അവിടെത്തി''? തെളിവുകൾ സഹിതം മന്ത്രിയുടെ ആരോപണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam