കൊലക്കേസിൽ ജാമ്യത്തിലിരിക്കെ നാടുവിട്ടു; പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ

Published : Jan 11, 2024, 09:53 PM IST
കൊലക്കേസിൽ ജാമ്യത്തിലിരിക്കെ നാടുവിട്ടു; പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ

Synopsis

2019 ൽ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺസൺ. ജാമ്യത്തിലിറങ്ങിയ ജോൺസൺ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാൾ പിടിയിലായത്.  

കൊച്ചി: കൊലപാതക കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ഉൾപ്പെട്ട പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ. നെട്ടൂർ സ്വദേശി ജോൺസണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ൽ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺസൺ. ജാമ്യത്തിലിറങ്ങിയ ജോൺസൺ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാൾ പിടിയിലായത്.

അന്തർസംസ്ഥാന ലഹരിമരുന്ന്  കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാൾക്കെതിരെ കേരളത്തിനകത്തും പുറത്തുമായി നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം പൊലീസുകാരെ ആക്രമിച്ച ഇജാസ് കടന്നുകളയുകയായിരുന്നു. ഇജാസിന്റെ ലഹരിമരുന്ന് ഇടപാടുകൾ സംബന്ധിച്ച്  അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. 

അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത്റൂമിൽ അതിക്രമിച്ച് കയറി 15-കാരിയെ പീഡിപ്പിച്ചു; 35 വ‍ര്‍ഷം കഠിന തടവും പിഴയും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസിന്‍റെ സർവാധിപത്യം കണ്ട ജില്ല! 47 സീറ്റ് നേടി കോർപറേഷൻ പിടിച്ചെടുത്തു, 10 നഗരസഭ, 66 പഞ്ചായത്തുകൾ; കൊച്ചി ജനത കരുതിവച്ച വിധി
ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി