
തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരത്തിലെ പത്തോളം വരുന്ന ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു.
പഴകിയതും കേടുവന്നതുമായ എൺപത് കിലോയോളം ഇറച്ചിയും മീനും, പ്ലാസ്റ്റിക് കവറുകളിൽ അശാസ്ത്രീയമായി സൂക്ഷിച്ച ഭക്ഷണവും കണ്ടെത്തി. വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടലുകൾക്ക് 15000 മുതൽ 25000 രൂപ വരെ പിഴ ചുമത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കള ശുചിത്വം, സുരക്ഷിത സംഭരണം എന്നിവയായിരുന്നു പ്രധാന പരിശോധനാ മാനദണ്ഡങ്ങൾ. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ നോട്ടീസ് നൽകി. തുടർന്ന് നടക്കുന്ന പരിശോധനയിൽ തെറ്റ് ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പേരുകൾ ഉൾപ്പടെ വെളിപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു. രാത്രികാലങ്ങളിലെ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്താൻ നൈറ്റ് സ്ക്വാഡ് പരിശോധനയുമുണ്ടെന്നും നഗരസഭ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam